മലപ്പുറത്തെ എഫ്ക രൂപീകരണത്തിന്റെ ഓർമ കുറിപ്പ്
2018-ൽ മലപ്പുറം എഫ്ക്ക രൂപീകരണത്തിന്റെ ഭാഗമായി കോട്ടക്കുന്നിൽ ഒരു മീറ്റിങ് സംഘടിപ്പിക്കുകയുണ്ടായി. അന്ന് ഒരു മരം നട്ടുകൊണ്ട് എഫ്ക എന്ന സംഘടനക്ക് രൂപം നൽകാം എന്നായിരുന്നു എല്ലാവരും പ്ലാൻ ചെയ്തത്.
നിർഭാഗ്യവശാൽ കോട്ടക്കുന്നിലെ അധികൃതർ മരം നടാനുള്ള അനുമതി നൽകിയില്ല…
അന്ന് മീറ്റിങ് കഴിഞ്ഞു തിരിച്ചു വരുന്ന സമയത്ത് ഞാൻ മലപ്പുറം എഫ്കയുടെ സെക്രട്ടറി ആയ അബ്ദുൽ മജീദ് (വളാഞ്ചേരി) യോട് പറഞ്ഞു, ഈ തൈ എനിക്ക് തന്നേക്കൂ…. ഞാൻ എന്റെ വീട്ടുമുറ്റത്ത് നട്ട് പിടിപ്പിച്ചോളാം.
അന്ന് എനിക്ക് സമ്മാനിച്ച ഈ തൈ ഞാൻ നട്ടു പരിപാലിച്ചു. ഇന്ന് എന്റെ വീട്ടുമുറ്റത്തു തല ഉയർത്തിപ്പിടിച്ചു അവൻ നിൽക്കുന്നുണ്ട്.
ഞാൻ അവന് എഫ്ക്ക മരം എന്ന പേര് നൽകി.
(ആദ്യ ഫോട്ടോ 2018 -ൽ നടുമ്പോൾ ഉള്ളത്)
Afsal NPS, Red Media Advertising, Kottakkal, Malappuram